മലയാളം കവിതകൾ
സഖാവ് - സാം മാത്യു
നാളയി പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും... കൊല്ലപ്പരീക്ഷ എത്താറായി സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ...?
(2)
എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ... എന്ത്കൊണ്ടോ പൊള്ളിടുന്നിപ്പോൾ
താഴെ നീയുണ്ടായിരുന്നപ്പോൾ... ഞാനറിഞ്ഞില്ല വേനലും വെയിലും.
നിന്റെ ചങ്ക് പിളർക്കുന്ന മുദ്രാ
വാക്യമില്ലാത്ത മണ്ണിൽ മടുത്തു ഞാൻ
നാളയി പീതപുഷ്പ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും.. കൊല്ലപ്പരീക്ഷ എത്താറായി സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ....
(2)
എത്ര കാലങ്ങളായി ഞാൻ ഈയിടെ എത്ര പൂക്കാലം എന്നെ തൊടാതെപോയി...
നിന്റെ കൈപ്പട നെഞ്ചിൽ പടർന്നനാൾ എന്റെ വേരിൽ പൊടിഞ്ഞു വസന്തവും.
നീ തനിച്ചിരിക്കാറുള്ളിടത്ത്... എന്റെ പീതപുഷ്പങ്ങളാറി കിടക്കുന്നു.
നാളയി പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും...
കൊല്ലപ്പരീക്ഷ എത്താറായി സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ...?
(2)
തോരണങ്ങളിൽ സന്ധ്യചേക്കേറുന്നു. പുമരങ്ങൾ പെയ്ത് തോരുന്നു...
പ്രേമമായിരുന്നു എന്നിൽ സഖാവെ... പേടിയായിരുന്നെന്നും പറഞ്ഞിടാൻ...
വരും ജന്മമുണ്ടെങ്കിലീ പൂമരം... നിന്റെ ചങ്കിലെ പെണ്ണായി പിറന്നിടാം...
നാളയി പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും...
കൊല്ലപ്പരീക്ഷ എത്താറായി സഖാവെ... കൊല്ലം മുഴുക്കെ ജയിലിലാണോ...?
(2)
-----------------------------------------------------------
0 تعليقات