🆕🆕🆕🆕🆕🆕🆕🆕
ബിറ്റ്കോയിന്റെ വില ചരിത്രത്തിൽ ആദ്യമായി 22,000 ഡോളർ കടന്നു.
➡️ലോകത്ത് ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന്റെ വില ചരിത്രത്തിൽ ആദ്യമായി 22,000 ഡോളർ കടന്നു. ഈയാഴ്ചമാത്രം 20ശതമാനത്തലധികമാണ് കുതിപ്പുണ്ടായത്.
➡️വ്യാഴാഴ്ചമാത്രം മൂല്യത്തിൽ 4.6ശതമാനമാണ് വർധനവുണ്ടായത്. വില 22,173 ഡോളറായി ഉയർന്നു. ഈവർഷം ഇതുവരെ വിലയിലുണ്ടായ വർധന 200ശതമാനത്തോളമാണ്.
➡️കഴിഞ്ഞ വർഷങ്ങളിൽ വൻകുതിപ്പുനടത്തിയ ബിറ്റ്കോയിന്റെ മൂല്യം ഈവർഷം 80ശതമാനത്തോളം നഷ്ടപ്പെട്ടിരുന്നു. 2017 ഡിസംബറിലാണ് എക്കാലത്തെയും ഉയരംകുറിച്ച് ബിറ്റ്കോയിൻ കുതിച്ചത്. ഡിസംബർ 16ന് മൂല്യം 16,925 ഡോളറിലെത്തി. അതേസമയം, 2018 ഡിസബർ 17ന് 3,200 ഡോളറിലേയ്ക്ക് വിലതാഴുകയുചെയ്തു.
➡️ഇങ്ങനെ മൂല്യം ഉയർന്നും ഇടിഞ്ഞും പോയികൊണ്ടിരുന്ന ബിറ്റ്കോയിന്റെ ഏറ്റവും വലിയ മൂല്യം ഇപ്പോൾ 22,173 $ Doller.
➡️ഏകദേശം ഇന്ത്യയിൽ 16,97,430.02 ₹ രൂപ.
➡️മറ്റ് നിക്ഷേപ ആസ്തികളിൽ തളർച്ചയുണ്ടാകുമ്പോഴാണ് ബിറ്റ്കോയിന്റെ മൂല്യത്തിൽ വർധനവുണ്ടാകുന്നത്. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ബിറ്റ്കോയിന് അംഗീകാരമുണ്ടെങ്കിലും ഇന്ത്യയിൽ നിയമപരമായ പരിരക്ഷ ലഭിക്കില്ല.
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
Fire News H ©
0 Comments