എയ്ഡ്സ് ദിനം
🚫🚫🚫🚫🚫
ഹ്യൂമൻ ഇമ്മ്യൂണോ ഡഫിഷ്യൻസ് വൈറസ് അഥവാ എച്ച്ഐവി, നമ്മുടെ പ്രതിരോധ സംവിധാനത്തെയാകെ ദുർബലമാക്കുന്നു. പ്രത്യേകിച്ചും T സെല്ലുകൾ എന്നു വിളിക്കുന്ന CD 4 കോശങ്ങളെ ഇത് ദുർബലപ്പെടുത്തുന്നു. അണു ബാധകളും ചിലയിനം അർബുദങ്ങളും വരാതെ തടയുന്ന കോശങ്ങളാണിവ.
അക്വയേർഡ് ഇമ്മ്യൂൺ ഡഫിഷ്യൻസി സിൻഡ്രോം അഥവാ AIDS, എച്ച്ഐവി അണുബാധയുടെ അവസാനഘട്ടമാണ്. ഒരു ക്യുബിക് മില്ലിമീറ്ററിൽ 200 കോശങ്ങളിലും കുറവ് എന്ന തോതില്‍ CD4 കോശങ്ങളുടെ എണ്ണം കുറയുന്ന അവസ്ഥയാണിത്. ആരോഗ്യമുള്ള വ്യക്തിയിൽ ക്യുബിക് മില്ലി മീറ്ററിൽ 500 മുതൽ 1500 വരെ CD4 കോശങ്ങൾ കാണും. ചികിത്സിക്കാതിരുന്നാൽ എച്ച്ഐവി ക്രമേണ രോഗപ്രതിരോധ സംവിധാനത്തെ നശിപ്പിക്കുകയും എയ്ഡ്സ് ആയി മാറുകയും ചെയ്യും.
രോഗ ലക്ഷണങ്ങൾ
എച്ച്ഐവി രോഗബാധയ്ക്ക് മൂന്നു ഘട്ടങ്ങളാണുള്ളത്:
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
🔳 അക്യൂട്ട് (രോഗാണുബാധ ഉണ്ടായതിനെത്തുടർന്ന് പെട്ടെന്നുണ്ടാകുന്ന അസുഖം)
🔳 രോഗാണുബാധ, രോഗലക്ഷണങ്ങളില്ലാത്ത ക്ലിനിക്കൽ ലേറ്റൻസി (clinical latency) എന്ന ഘട്ടം,
🔳 എയ്ഡ്സ് എന്നിവയാണ് മൂന്നു ഘട്ടങ്ങൾ.
രോഗം പകരുന്ന പ്രധാന സാഹചര്യങ്ങൾ
•••••••••••••••••••••••••••••••••••••••••••••••••••••മനുഷ്യരാശി കണ്ട ഏറ്റവും മാരകമായ രോഗത്തോടുള്ള ചെറുത്തു നിൽപ്പിനു ശക്തി കൂട്ടാനാണ് എല്ലാ വർഷവും ഡിസംബർ 1 ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നത്.
1988 മുതലാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്.
എൻ്റെ ആരോഗ്യം എൻ്റെ അവകാശമാണ് എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ എയ്ഡ്സ് ദിന സന്ദേശം.
2030 തോട് കൂടി എയ്ഡ്സ് നിർമ്മാർജ്ജനം ചെയ്യുക എന്നതാണ് WHO ലക്ഷ്യമിടുന്നത്
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️
0 تعليقات