Alayal Thara Venam | ആലായാല്‍ തറ വേണം | with lyrics |hariknpkl

 
Alayal Thara Venam | ആലായാല്‍ തറ വേണം | with lyrics  |hariknpkl

 ആലായാല്‍ തറ വേണം അടുത്തോരമ്പലം വേണം

ആലിന്നു ചേര്‍ന്നൊരു കുളവും വേണം

കുളിപ്പാനായ് കുളം വേണം കുളത്തില്‍ ചെന്താമര വേണം

കുളിച്ചു ചെന്നകം പൂകാന്‍ ചന്ദനം വേണം



പൂവായാല്‍ മണം വേണം പൂമാനായാല്‍ ഗുണം വേണം

പൂമാനിനിമാര്‍കളായാലടക്കം വേണം

നാടായാല്‍ നൃപന്‍ വേണം അരികില്‍ മന്ത്രിമാര്‍ വേണം

നാടിന്നു ഗുണമുള്ള പ്രജകള്‍ വേണം



യുദ്ധത്തിങ്കല്‍ രാമന്‍ നല്ലൂ കുലത്തിങ്കല്‍ സീത നല്ലൂ

ഊണുറക്കമുപേക്ഷിപ്പാ‍ന്‍ ലക്ഷ്‌മണന്‍ നല്ലൂ

പടയ്‌ക്കു ഭരതന്‍ നല്ലൂ പറവാന്‍ പൈങ്കിളി നല്ലൂ

പറക്കുന്ന പക്ഷികളില്‍ ഗരുഢന്‍ നല്ലൂ



മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വര്‍ണ്ണേ നല്ലൂ

മങ്ങാതിരിപ്പാന്‍ നിലവിളക്കു നല്ലൂ

പാലിയത്തച്ചനുപാ‍യം നല്ലൂ പാലില്‍ പഞ്ചസാര നല്ലൂ

പാരാതിരിപ്പാന്‍ ചില പദവി നല്ലൂ…

Post a Comment

3 Comments